Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.vanwar

വാ​യ്പാ ത​ട്ടി​പ്പ്; പി.​വി.​അ​ൻ​വ​ര്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കി​ല്ല

കൊ​ച്ചി:​കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷ​ൻ വാ​യ്പാ ത​ട്ടി​പ്പു​ക്കേ​സി​ൽ മു​ൻ എം​എ​ൽ​എ പി.​വി.​അ​ൻ​വ​ർ ചോ​ദ്യം ചെ​യ്യ​ലി​ന് ഇ​ഡി​ക്ക് മു​ന്നി​ൽ ബു​ധ​നാ​ഴ്ച ഹാ​ജ​രാ​കി​ല്ല. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​കാ​ട്ടി മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് ചോ​ദ്യം ചെ​യ്യ​ൽ മാ​റ്റ​ണ​മെ​ന്ന് ഇ​ഡി​യോ​ട് അ​ൻ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

തു​ട​ര്‍​ന്ന് ജ​നു​വ​രി ഏ​ഴി​ന് ഹാ​ജ​രാ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദ്ദേ​ശി​ച്ചു. കെ​എ​ഫ്‍​സി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ വാ​യ്പാ ദു​രു​പ​യോ​ഗം ന​ട​ത്തി​യ​താ​യി ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ൻ​വ​റി​ന്‍റെ ഡ്രൈ​വ​റി​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും പേ​രു​ക​ളി​ലു​ള്ള ബെ​നാ​മി സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് പ​ന്ത്ര​ണ്ട് കോ​ടി രൂ​പ രൂ​പ വാ​യ്പ അ​നു​വ​ദി​ച്ച​ത്.

ഒ​രേ വ​സ്തു ത​ന്നെ പ​ണ​യം വെ​ച്ചാ​ണ് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ലോ​ൺ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ൻ​വ​റി​ന്‍റെ ബെ​നാ​മി​ക​ളെ​യ​ട​ക്കം ക​ഴി​ഞ്ഞ ദി​വ​സം ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു.

Latest News

Corehub Up